80000ത്തോളം പേരെ റിക്രൂട്ട് ചെയ്യാന്‍ റിലയന്‍സ് ജിയോ

By Shyma Mohan.26 Apr, 2018

imran-azhar


    മുംബൈ: ടെലികോം-ഡാറ്റ രംഗത്ത് ഇന്ത്യയില്‍ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ ഈ വര്‍ഷം 80000ത്തോളം ജീവനക്കാരെ റിക്രൂട്ട് ചെയ്യും. നിലവില്‍ 157000 ജീവനക്കാരുള്ള റിലയന്‍സ് ജിയോയില്‍ 75000-80000 ജീവനക്കാരെ കൂടി റിക്രൂട്ട് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ ചീഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഓഫീസര്‍ സഞ്ജയ് ജോഗ് പറഞ്ഞു. തൊഴില്‍രംഗത്ത് മാന്ദ്യം തുടരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടയിലാണ് പുതിയ തൊഴിലവസരങ്ങളുമായി റിലയന്‍സ് ജിയോ മുന്നോട്ടു വന്നിരിക്കുന്നത്.