ഡൽഹിയിൽ റിട്ടയർഡ് പ്രധാനദ്ധ്യാപിക കോവിഡ് ബാധിച്ച് മരിച്ചു

By online desk .21 09 2020

imran-azhar

 


ന്യൂഡൽഹി ; ഡൽഹിയിൽ കൊല്ലം സ്വദേശിനിയായ റിട്ടയർഡ് പ്രധാനദ്ധ്യാപിക കോവിഡ് രോഗം ബാധിച്ച് മരിച്ചു. കൊല്ലം കോട്ടമുക്ക് പട്ടേരത്ത് ഹൗസിൽ ഏലിയാമ്മ മാത്യു (90) ആണ് മരിച്ചത്. കൊല്ലം ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ ഹെഡ് മിസ്ട്രസായി ഏലിയാമ്മ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം ദില്ലി സെന്റ് തോമസ് മർത്തോമ പള്ളിയുടെ മങ്കോൾപുരി സെമിത്തേരിയിൽ ഇന്ന് സംസ്കരിക്കും.

OTHER SECTIONS