'കേരളം വിടില്ല ' ; തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കും : ഋഷിരാജ് സിംഗ്

By Sumina.12 06 2020

imran-azhar

 തിരുവനന്തപുരം: വിരമിച്ചാലും കേരളത്തിൽ തന്നെയുണ്ടാകുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ്. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം ചില പദ്ധതികള്‍ മനസിലുണ്ടെന്നും അത് വെളിപ്പെടുത്താന്‍ സമയമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . പ്രഭാത സൈക്കിളിംഗ് സവാരിക്കിടെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ " നമസ്തേ കേരളം" പരിപാടിയില്‍ അതിഥിയായി പങ്കെടുത്ത് സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്.

 

"സൈക്കിളിംഗ് ശീലം നേരത്തെയുണ്ട്. ദിവസം 22 കിലോ മീറ്ററുകളോളം സൈക്കിൾ യാത്ര ചെയ്യും. ലോക്ഡൗൺ സമയത്ത് തിയ്യേറ്ററുകളില്ലാത്തതിനാല്‍ സിനിമ കാണാൻ സാധിക്കാത്തതിൽ വലിയ വിഷമമുണ്ട്." അദ്ദേഹം പറഞ്ഞു .മലയാളം ഇംഗ്ലീഷ്,തമിഴ്, തെലുങ്കു തുടങ്ങിയ ഭാഷകളിലെ സിനിമകള്‍ കാണാറുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

OTHER SECTIONS