മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഷുജാദ് ബുഖാരിയെ വെടിവെച്ചുകൊന്നു

By Shyma Mohan.14 Jun, 2018

imran-azhar


    ശ്രീനഗര്‍: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജമ്മുകാശ്മീര്‍ പത്രമായ റൈസിംഗ് കാശ്മീരിന്റെ എഡിറ്ററുമായ ഷുജാദ് ബുഖാരിയെ അജ്ഞാതര്‍ വധിച്ചു. ലാല്‍ ചൗക്കില്‍ പ്രസ് എന്‍ക്ലേവിലുള്ള അദ്ദേഹത്തിന്റെ ഓഫീസിന് പുറത്ത് വെച്ചായിരുന്നു ബൈക്കില്‍ എത്തിയ സംഘം ഷുജാദിക്കെതിരെ വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സുരക്ഷാ ഉദ്യോഗസ്ഥനും മറ്റൊരാള്‍ക്കും പരിക്കേറ്റു. മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഷുജാദ് മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരുടെയും നില ഗുരുതരമായി തുടരുകയാണ്. ഷുജാദിന്റെ മരണത്തില്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അനുശോചനം രേഖപ്പെടുത്തി. തീവ്രവാദികളാണോ കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷിച്ചുവരികയാണ്.

OTHER SECTIONS