826 കോടിരൂപയുടെ വായ്‌പ്പാ തട്ടിപ്പ് ; വിമത എം പിയുടെ വസതിയിൽ സി ബി ഐ റെയ്ഡ്

By online desk .08 10 2020

imran-azhar

 

ഹൈദരാബാദ്:826 കോടിരൂപയുടെ ബാങ്ക് വായ്‌പ്പാ തട്ടിപ്പ് വൈ എസ് ആർ വിമത എം പി കെ രഘുറാം കൃഷ്ണം രാജുവിന്റെ വസതികളിലും മറ്റു സ്ഥാപനങ്ങളിലും സി ബി ഐ റെയ്ഡ്. പഞ്ചാബ് നാഷണൽ ബാങ്ക് നേതൃത്വം നൽകുന്ന ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടച്ചിട്ടില്ല എന്നതാണ് പരാതി.

 

ഹൈദരാബാദ് , മുംബൈ അടക്കമുള്ള പതിനൊന്നു കേന്ദ്രങ്ങളിൽ സി ബി ഐ റെയ്ഡ് നടത്തി . എം പി യുടെ കുടുബംഗങ്ങളും ഇൻഡ് ഭാരത് തെർമൽ പവർ ലിമിറ്റഡ് കമ്പനിയുമായി ബന്ധപ്പെട്ട പത്തുപേർക്കെതിരെയാണ് കേസ്. കമ്പനി പിന്നീട് തൂത്തുക്കുടിയിലേക്ക് മാറി. വായ്പ്പതുക വക മാറ്റി ചെലവഴിക്കുകയും ബാങ്കിനെ കൊള്ളയടിക്കുകയും ചെയ്തതാണ് കേസ്. 2019ലും എംപിക്കെതിരെ 926 കോടിയുടെ വായ്പാ തട്ടിപ്പില്‍ സിബിഐ റെയ്ഡ് നടത്തിരുന്നു.

OTHER SECTIONS