കോവിഡ് വാക്‌സിൻ വിജയം ; ആദ്യം നൽകുന്നത് അധ്യാപകർക്കും ആരോഗ്യപ്രവർത്തകർക്കും

By online desk .02 08 2020

imran-azhar

റഷ്യ കോവിഡ് വാക്‌സിൻ ഈ മാസം തന്നെ വിതരണം ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകുന്നത് അധ്യാപകർക്കും ഡോക്ടർ മാർക്കും ആണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മോസ്കോയിലെ സ്റ്റേറ്റ് ഗവേഷണകേന്ദ്രമായ ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അതിന്റെ റെജിസ്ട്രേഷനായുള്ള പേപ്പർവർക്കുകൾ നടക്കുകയാണെന്നും റഷ്യൻ ആരോഗ്യ മന്ത്രി മിഖായേൽ മുറാഷ്കോ വ്യക്തമാക്കി.

 

വൈറസിനെതിരെ ഒക്ടോബറിൽ തന്നെ റഷ്യ വൻ തോതിൽ വാക്‌സിനേഷൻ കാമ്പയിനുകൾ നടത്തുമെന്നും പ്രാദേശിക വാർത്ത ഏജൻസികൾ റിപ്പോർട്ട ചെയ്തു. ഒക്ടോബറിൽ തന്നെ കൂടുതൽ പ്രധിരോധ കുത്തിവെപ്പുകൾ ആസൂത്രണം ചെയ്യുന്നതായും മുഷാറയെ ഉദ്ധരിച്ചു അന്താരാഷ്ട്ര വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. റഷ്യയുടെ വാക്‌സിനിനു ഓഗസ്റ്റിൽ പ്രാദേശിക നിയന്ത്രണ അംഗീകാരം ലഭിക്കുമെന്നും ഉടൻ ആരോഗ്യ പ്രവർത്തകർക്ക് നൽകുമെന്നും അവർ വ്യക്തമാക്കി രണ്ട് മാസത്തിനുള്ളിൽ കുറഞ്ഞത് രണ്ട് വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നുണ്ടെന്നും മുരഷ്കോ പറഞ്ഞു

OTHER SECTIONS