റഷ്യ പ്രതിരോധ ചെലവുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് പുടിന്‍

By Shyma Mohan.19 Mar, 2018

imran-azhar


    മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഈ വര്‍ഷം റഷ്യയുടെ സൈനിക ചെലവ് വെട്ടിക്കുറക്കുമെന്ന് അറിയിച്ചു. ഈ വര്‍ഷവും അടുത്ത വര്‍ഷവും രാജ്യത്തിന്റെ പ്രതിരോധ ചെലവ് ചുരുക്കാനാണ് റഷ്യ ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞ പുടിന്‍ നടപടി രാജ്യത്തിന്റെ പ്രതിരോധ ശേഷിയെ ഒരുവിധത്തിലും ബാധിക്കില്ലെന്നും വ്യക്തമാക്കി. യാതൊരുവിധ ആയുധ മത്സരത്തിനും റഷ്യ അനുവദിക്കില്ലെന്നും പുടിന്‍ പറയുകയുണ്ടായി.