റഷ്യന്‍ യാത്രാ വിമാനം തകര്‍ന്നുവീണു: 71 പേര്‍ കൊല്ലപ്പെട്ടു

By Shyma Mohan.11 Feb, 2018

imran-azhar


    മോസ്‌കോ:  റഷ്യന്‍ യാത്രാ വിമാനം മോസ്‌കോയില്‍ തകര്‍ന്നുവീണ് 71 പേര്‍ കൊല്ലപ്പെട്ടു. 65 യാത്രക്കാരും 6 ക്രൂ അംഗങ്ങളും ഉണ്ടായിരുന്ന വിമാനം മോസ്‌കോയിലെ ദെമോദേദേവോ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന് 10 മിനിറ്റിനകം റഡാറില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. റഷ്യ - കസാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ഓര്‍ക്‌സിലേക്ക് പോയ സരട്ടോവ് എയര്‍ലൈന്‍സിന്റെ ആന്റണോവ് എ.എന്‍ 148 വിമാനമാണ് തകര്‍ന്നത്. മോസ്‌കോക്ക് സമീപമുള്ള അര്‍ഗ്വുനോവോ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

OTHER SECTIONS