By online desk .28 12 2020
റിയാദ് : സൗദി അറേബ്യയിലേക്കുള്ള കര, വ്യോമ, കടൽ മാർഗങ്ങളിലൂടെയുള്ള യാത്രകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടി. ഒരാഴ്ചത്തേക്ക് കൂടിയാണ് വിലക്ക് നീട്ടിയിരിക്കുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപനം തടയുന്നതിനായി ഡിസംബർ 20 മുതൽ ഒരാഴ്ചത്തേക്കാണ് സൗദിയിലേക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ആവശ്യമെങ്കിൽ വിലക്ക് നീട്ടിയേക്കുമെന്ന കാര്യം അന്ന് തന്നെ ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചിരുന്നു. എന്നാൽ ഇന്നലെ മുതൽ സൗദി അറേബ്യയിലുള്ള വിദേശികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാനുള്ള അനുമതി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി നൽകിയിട്ടുണ്ട്.