പുനഃപരിശോധനാ ഹർജിയും, റിട്ട് ഹർജിയും തുറന്ന കോടതിയിലേക്ക് വിട്ടു, ജനുവരി 22ന് ഹർജികൾ പരിഗണിക്കും

By Sooraj Surendran.13 11 2018

imran-azhar

 

 

ന്യൂ ഡൽഹി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിലേക്ക് വിട്ടു. പുനഃപരിശോധനാ ഹർജികളും, റിട്ട് ഹർജികളും ജനുവരി 22ന് പരിഗണിക്കും.കഴിഞ്ഞ സെപ്റ്റംബർ 28നാണ് ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷവിധിയിൽ യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന് വ്യക്തമാക്കിയത്. ഈ തീരുമാനം മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ യുവതീപ്രവേശത്തെ അനുകൂലിക്കുകയും ചെയ്തിരുന്നു. എന്നാൽ വിശ്വാസികൾ കോടതിയുടെ തീരുമാനത്തെ എതിർക്കുകയായിരുന്നു. മാത്രമല്ല യുവതീ പ്രവേശനത്തിനെതിരെ നിരവധി പ്രക്ഷോഭങ്ങളും, സമരങ്ങളും നടന്നു. ഈ സാഹചര്യത്തിലാണ് കോടതിയിൽ പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഹർജി പരിഗണിക്കുന്ന ചീഫ് ജസ്റ്റിസിന്റെ ചേമ്പറിൽ അഭിഭാഷകർക്കും, ഹർജിക്കാർക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. പുനഃപരിശോധനാ, റിട്ട് ഹർജികൾ 2019 ജനുവരി 22നാണ് പരിഗണിക്കുന്നത്.

OTHER SECTIONS