ഷംനയെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നു ; 20 ലേറെ യുവതികളെ കുടുക്കി, മറ്റ് പരാതിക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

By online desk .30 06 2020

imran-azhar

 

 

കൊച്ചി: നടി ഷംനകാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ 20 ല്‍ ഏറെ യുവതികളെ മുന്‍പ് കബളിപ്പിച്ച് പണം തട്ടിയിട്ടുണ്ടെന്ന് കണ്ടെത്തല്‍. പണവും സ്വര്‍ണവും തട്ടിയെടുത്തതായാണ് പോലീസിന് ലഭിച്ച വിവരം. കേസിലെ മറ്റ് പെണ്‍കുട്ടികളുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.

 


സ്വര്‍ണ്ണാഭരണങ്ങള്‍ പണയംവെച്ചുവെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. ഇതോടെ സ്വര്‍ണം വാങ്ങിയ ആളും കേസില്‍ പ്രതിചേര്‍ക്കപ്പെടും. 9 പവന്‍ സ്വര്‍ണാഭരണങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. കേസില്‍ ഉള്‍പ്പട്ട 4 പ്രതികളേക്കൂടി കിട്ടാനുണ്ട്. ഇവരില്‍ ഒരാള്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന് ചികിത്സയില്‍ ആണ്. കസ്റ്റഡിയിലുള്ള മറ്റു പ്രതികളുടെ തെളിവെടുപ്പ് ഇന്ന് നടക്കും.അതേസമയം, നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോകാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഷംന പൊലീസില്‍ പരാതി നല്‍കിയതോടെ ഇതില്‍ നിന്നും നിന്നും പ്രതികള്‍ പിന്‍മാറിയെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഐജി വിജയ് സാക്കറെ പറഞ്ഞു.

 


ഷംനയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള പ്രതികളുടെ ആദ്യ ശ്രമം പാളിയപ്പോളാണ് തട്ടിക്കൊണ്ടു പോകാന്‍ തീരുമാനിച്ചത്്. കൂടുതല്‍ സിനിമാ താരങ്ങളെ കെണിയില്‍പ്പെടുത്താന്‍ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതായും ഐജി വ്യക്തമാക്കി. കേസില്‍ ഷംനയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ക്വാറന്റൈനില്‍ കഴിയുന്ന ഷംനയുടെ മൊഴിയെടുത്തത്.

 

 

 

OTHER SECTIONS