ഗായകൻ എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യ നില അതീവഗുരുതരമായി തുടരുന്നു

By online desk .25 09 2020

imran-azhar

 

ചെന്നൈ:ഗായകൻ എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യ നില അതീവഗുരുതരമായി തുടരുന്നു. അദ്ദേഹം കോവിഡ് മുക്തനായെങ്കിലും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം യന്ത്രങ്ങളുടെ സഹായത്താലാണ്.ഇദ്ദേഹത്തിന് പ്രമേഹസംബന്ധമായ പ്രശ്ങ്ങൾ കൂടി ഉള്ളതാണ് ആരോഗ്യനില കൂടുതൽ വഷളാവാൻ കാരണമായത്. കഴിഞ്ഞ . ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു . സെപ്റ്റംബർ ഏഴോടെ അദ്ദേഹം കോവിഡ് മുക്തനായിരുന്നു. എന്നാൽ ആരോഗ്യ സ്ഥിതി മെച്ചപ്പെടാത്തതിനാൽ അദ്ദേഹം വെന്റിലേറ്ററിൽ തന്നെ ആയിരുന്നു എന്ന് മകൻ അറിയിച്ചിരുന്നു.

OTHER SECTIONS