എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം ; അടുത്ത ബന്ധുക്കൾ ആശുപത്രിയിലെത്തി

By online desk .25 09 2020

imran-azhar

ചെന്നൈ:ഗായകൻ എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യ നില അതീവഗുരുതരമായി തുടരുന്നു.അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ സംബന്ധിച്ചുള്ള മെഡിക്കൽ ബുള്ളറ്റിൻ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത് . അദ്ദേഹം കോവിഡ് മുക്തനായെങ്കിലും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം യന്ത്രങ്ങളുടെ സഹായത്താലാണ്. ഇദ്ദേഹത്തിന് പ്രമേഹസംബന്ധമായ പ്രശ്ങ്ങൾ കൂടി ഉള്ളതാണ് ആരോഗ്യനില കൂടുതൽ വഷളാവാൻ കാരണമായത്.

 

സഹോദരി എസ് പി ഷൈലജ ഉൾപ്പടെ എസ്‍പിബിയുടെ അടുത്ത ബന്ധുക്കളും ഭാരതി രാജയും ആശുപത്രിയിലെത്തിയിട്ടുണ്ട്. എംജിഎം ആശുപത്രി പരിസത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചുകഴിഞ്ഞ . ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു . സെപ്റ്റംബർ ഏഴോടെ അദ്ദേഹം കോവിഡ് മുക്തനായിരുന്നു. എന്നാൽ ആരോഗ്യ സ്ഥിതി മെച്ചപ്പെടാത്തതിനാൽ അദ്ദേഹം വെന്റിലേറ്ററിൽ തന്നെ ആയിരുന്നു എന്ന് മകൻ അറിയിച്ചിരുന്നു.എന്നാൽ ഇന്നലെ സ്ഥിതി ഗുരുതരമെന്ന് കാണിച്ചുള്ള മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവരികയായിരുന്നു.

OTHER SECTIONS