സച്ചിൻ പൈലെറ്റ് ഇനി രാജസ്ഥാൻ മുൻ ഉപ മുഖ്യമന്ത്രി..ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സച്ചിനെ നീക്കി

By online desk .14 07 2020

imran-azhar

 

ജയ്പൂർ: രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സച്ചിൻ പൈലറ്റിനെ മാറ്റി . പി സി സി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയതായാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ . കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നിരവധി തവണ സച്ചിനുമായി സംസാരിച്ചിരുന്നു എന്നാൽ അദ്ദേഹം വഴങ്ങിയിരുന്നില്ല.

 

സച്ചിനൊപ്പമുള്ള 18 എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വതിന് അവസാനം കാണുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കോൺഗ്രസ് വീണ്ടും നിയമസഭ കക്ഷിയോഗം വിളിച്ച് ചേർത്തത്. എന്നാൽ അതിനിടെ അശോക് ഗെഹ്ലോതിന് പിന്തുണയേകി കോൺഗ്രസ് പ്രമേയം പാസാക്കുകയും ചെയ്തു. ജനാധിപത്യത്തെ തകര്‍ക്കാനുള്ള ബി.ജെ.പിയുടെ ശ്രമം രാജസ്ഥാനിലെ എട്ടു കോടി ജനങ്ങളെ അപമാനിക്കലാണെന്നും അത് അവര്‍ അംഗീകരിക്കില്ലെന്നും പ്രമേയത്തില്‍ പറയുന്നു.

OTHER SECTIONS