രാജസ്ഥാനിലെ നാടകങ്ങൾക്ക് അവസാനം ; സച്ചിൻ പൈലറ്റ് കോൺഗ്രസിൽ തിരിച്ചെത്തി

By online desk .10 08 2020

imran-azhar

 

ജയ്‍പൂര്‍: രാജസ്ഥാനിൽ കോൺഗ്രെസ്സുമായി ഇടഞ്ഞു നിന്ന മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് കോൺഗ്രസിൽ തിരിച്ചെത്തി. രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയതിനുപിന്നാലെയാണ് സച്ചിൻ കോൺഗ്രസിലേക്ക് മടങ്ങി വന്നത്. അതേസമയം സച്ചിൻ ഉയർത്തിയ പ്രശനങ്ങൾ അന്വേഷിക്കാൻ മൂന്ന് അംഗ സമിതിയെ നിയോഗിച്ചതായി കെ സി വേണുഗോപാൽ എം പി അറിയിച്ചു. കൂടാതെ സച്ചിനായി തുറന്ന ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

 
അതേസമയം സച്ചിൻ പൈലറ്റിന്റെ മേൽ വിമത എം എൽ എ മ്മാർ തിരിച്ചു പോവാനുള്ള സമ്മർദ്ദം ശക്തമാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ . വെള്ളിയാഴ്ച നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് നിർണായക നീക്കം. ജൂലൈ ആദ്യമാണ് സച്ചിനും മറ്റു 18 എം എൽ എ മാറും കലാപക്കൊടി ഉയർത്തിയത് ഇതോടെ ഗെഹ്‌ലോട്ട് സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലായി. ആ അവസരത്തിലാണ് സച്ചിൻ ബി ജെ പി യിലേക്ക് എന്ന വാർത്തയും പുറത്തു വന്നത് എന്നാൽ സച്ചിൻ അത് നിഷേധിക്കുകയും ചെയ്തു . താൻ ബി ജെ പി യിൽ ചേരില്ല എന്നും അദ്ദേഹം വ്യക്തമാക്കി സച്ചിൻ പൈലറ്റ് കൂടി തിരിച്ചെത്തിയാൽ കോണ്‍ഗ്രസിന് 120 പേരുടെ പിന്തുണയോടെ അനായാസം ഭൂരിപക്ഷം തെളിയിക്കാം

OTHER SECTIONS