പണക്കൊയ്ത്തില്‍ മുന്നില്‍ സല്ലു; പട്ടികയില്‍ എസ്ആര്‍കെ, കോഹ്ലി, ലാലേട്ടന്‍, ദുല്‍ഖര്‍

By SUBHALEKSHMI B R.23 Dec, 2017

imran-azhar

മുംബൈ: ഏറ്റവും കൂടുതല്‍ പണം വാരുന്ന ഇന്ത്യന്‍ താരം സല്‍മാന്‍ ഖാന്‍. ഫോബ്സ് മാഗസിന്‍റെ വാര്‍ഷിക പട്ടികയിലാണു സല്‍മാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഷാറുഖ്
ഖാനാണു രണ്ടാമത്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ വിരാട് കോഹ്ലി, അക്ഷയ് കുമാര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയവര്‍ യഥാക്രമം അഞ്ചുവരെയുളള സ്ഥാനങ്ങള്‍ സ്വന്തമാക്കി. 2016 ഒക്ടോബര്‍ ഒന്നു മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെയുള്ള വരുമാനം കണക്കാക്കിയാണു പട്ടിക തയാറാക്കിയിട്ടുള്ളത്.മലയാളത്തില്‍നിന്ന് മോഹന്‍ലാലും (73), ദുല്‍ഖര്‍ സല്‍മാനും (79) ആദ്യനൂറില്‍ ഇടംനേടി.

 

സ്ഥാനവും വരുമാനവും 1. സല്‍മാന്‍ ഖാന്‍ ~ 232.83 കോടി രൂപ 2. ഷാരുഖ് ഖാന്‍~ 170.5 കോടി രൂപ 3. വിരാട് കോഹ്ലി~ 100.72കോടി രൂപ 4. അക്ഷയ് കുമാര്‍~ 98.25 കോടി രൂപ
5. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍~ 82.50 കോടി രൂപ, 7. പ്രിയങ്ക ചോപ്ര ~ 68 കോടി രൂപ, 73. മോഹന്‍ ലാല്‍ ~ 11.03 കോടി രൂപ, 79. ദുല്‍ഖര്‍ സല്‍മാന്‍ ~ 9.28 കോടി രൂപ.

loading...

OTHER SECTIONS