സാംസങ് ചെയര്‍മാന്‍ ലീ കുന്‍ ഹീ അന്തരിച്ചു

By online desk .25 10 2020

imran-azhar

 

 

സിയോൾ; സാംസങ് ചെയര്‍മാന്‍ ലീ കുന്‍ ഹീ (78) അന്തരിച്ചു. ചെറുകിട ടെലിവിഷൻ നിർമ്മാണകാമ്പനിയായ സാംസങ് ഇലക്ട്രോണിക്സിനെ ഇലക്ട്രോണിക് ഉപകരണ രംഗത്തെ ആഗോള ഭീമനാക്കി മാറ്റിയത് ലീ കുൻ-ഹീ ആയിരുന്നു. പിതാവ് വീ ബ്യൂങ് ചൂളിന്റെ മരണത്തിനു ശേഷം 1987 ലാണ് ലീ കമ്പനിയുടെ അധികാരം ഏറ്റെടുത്തത്. ദക്ഷിണ കൊറിയന്‍ സ്ഥാപനമാണ് സാംസംങ്. ഒക്ടോബർ 25 ന് മകനും കമ്പനി മേധാവിയുമായ ലീ ജെയ്-യോംഗ് ആണ് പിതാവ് അന്തരിച്ച വാർത്ത പുറത്തുവിട്ടത്. ഹൃദയാഘാതത്തെ തുടർന്ന് ലീ കുൻ-ഹീ 2014 മെയ് മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോണുകൾ, ടെലിവിഷനുകൾ, മെമ്മറി ചിപ്പുകൾ എന്നിവയുടെ നിർമ്മാതാക്കളാണ് സാംസങ്. സാംസങ് ഗാലക്‌സി ഫോണുകൾക്കൊപ്പം സ്‌ക്രീനുകളും മൈക്രോചിപ്പുകളും ഐഫോണുകളും , ഗൂഗിൾ ആൻഡ്രോയിഡ് ഫോണുകളും സാംസങ് നിർമ്മിക്കുന്നു.


ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ കുടുംബ നിയന്ത്രണത്തിലുള്ള ബിസിനസ്സ് കമ്പനിയാണ് സാംസങ്. ഏഷ്യയിലെ നാലാമത്തെ വലിയ കമ്പനികൂടിയാണ് ഇത്. ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടാതെ കപ്പൽ നിർമ്മാണം, ലൈഫ് ഇൻഷുറൻസ്, ഹോട്ടലുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ എന്നിവയും സാംസങിന് സ്വന്തമായുണ്ട്. ദക്ഷിണ കൊറിയയുടെ പ്രധാന ഓഹരി വിപണിയിലെ വിപണി മൂലധനത്തിന്റെ 20% സാംസങ് ഇലക്ട്രോണിക്സ് മാത്രമാണ്.

 

OTHER SECTIONS