ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഉയര്‍ത്തി: 1.36 ലക്ഷത്തില്‍ നിന്നും 1.70 ലക്ഷമാക്കി ഉയര്‍ത്തി

By Shyma Mohan.11 Jan, 2017

imran-azhar

  
    ന്യൂഡല്‍ഹി: ഇന്ത്യയുടെ വാര്‍ഷിക ഹജ്ജ് ക്വാട്ട സൗദി അറേബ്യ ഉയര്‍ത്തി. 1.36 ലക്ഷത്തില്‍ നിന്നും 1.70 ലക്ഷമാക്കിയാണ് ക്വാട്ടയില്‍ വര്‍ദ്ധനയുണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ 29 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്രയധികം വര്‍ദ്ധന ഉണ്ടായിട്ടുള്ളതെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ക്വാട്ട ഉയര്‍ത്തിക്കൊണ്ടുള്ള ധാരണാപത്രം കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയും സൗദി അറേബ്യയുടെ ഹജ്ജ് - ഉംറ മന്ത്രി ഡോ. മുഹമ്മദ് സലേ ബിന്‍ തഹേര്‍ ബന്ദനും ജിദ്ദയില്‍ ഒപ്പുവെച്ചു. ഈ വര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. സൗദിയിലെ ഗ്രാന്റ് മോസ്‌കില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി സൗദി അറേബ്യ  5 വര്‍ഷം മുന്‍പ്  ഓരോ വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന സന്ദര്‍ശകരില്‍ 20 ശതമാനം വെട്ടിക്കുറച്ചിരുന്നു. 2012ലെ 1.7 ലക്ഷത്തില്‍ നിന്നും അത് 1.36 ലക്ഷമാക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി 2ന് തീര്‍ത്ഥാടകര്‍ക്ക് സഹായകരമായി ഹജ്ജ യാത്രക്ക് അപേക്ഷിക്കുന്നതിനായി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കിയിരുന്നു.

OTHER SECTIONS