ഭര്‍ത്താവിന് മുന്നില്‍ നടന്നു: ഭാര്യയെ മൊഴി ചൊല്ലി

By Shyma Mohan.21 Aug, 2017

imran-azhar


    ദുബായ്: തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ വകവെയ്ക്കാതെ തനിക്ക് മുമ്പേ നടന്ന ഭാര്യയെ മൊഴി ചൊല്ലി. നിസാര കാര്യങ്ങള്‍ മൂലം വിവാഹ മോചനങ്ങള്‍ വര്‍ദ്ധിക്കുന്ന സൗദി അറേബ്യയിലാണ് ഭര്‍ത്താവിനെ മുമ്പേ നടന്ന ഭാര്യയെ മൊഴി ചൊല്ലിയിരിക്കുന്നത്. നിരവധി തവണ തനിക്ക് ഒരുപടി പിന്നില്‍ നടന്നാല്‍ മതിയെന്ന് പറഞ്ഞിട്ടും കൂട്ടാക്കാതെ തനിക്ക് മുന്നില്‍ നടന്നതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് വിവാഹ മോചനം ചെയ്തത്. ദമ്പതികളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വര്‍ദ്ധിക്കുന്ന വിവാഹ മോചനങ്ങളുടെ പശ്ചാത്തലത്തില്‍ പുതുതായി വിവാഹം കഴിക്കുന്നവര്‍ക്ക് കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം സൗദിയില്‍ ശക്തമായിരിക്കുകയാണ്.


OTHER SECTIONS