ചരിത്രത്തിലാദ്യമായി സൌദി ഫുട്ബോള്‍ മത്സരം കാണാന്‍ വനിതകള്‍ സ്റ്റേഡിയത്തില്‍

By SUBHALEKSHMI B R.13 Jan, 2018

imran-azhar

റിയാദ്: സൌദിയില്‍ സ്ത്രീകള്‍ക്കുളള വിലക്കുകള്‍ വഴിമാറുന്നു. ചരിത്രത്തിലാദ്യമായി ഫുട്ബോള്‍ മത്സരം കാണാന്‍ വനിതകള്‍ സ്റ്റേഡിയത്തില്‍. ജിദ്ദയിലെ കിംഗ് അബ്ദുളള സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ അല്‍ അഹ്ലി~ അല്‍ ബാത്ത് മത്സരത്തിന് സാക്ഷികളായി വനിതകളുമുണ്ടായിരുന്നു. സൌദി വനിതകള്‍ ആദ്യമായി സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരം കാണാനെത്തിയ സന്തോഷത്തിലായിരുന്നു ഗാലറി. നിരവധി വനിതകളാണ് ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കാളിയാകാന്‍ സ്റ്റേഡിയത്തില്‍ എത്തിയത്.

 

ഡ്രൈവിംഗിനുള്ള അവസരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് സ്റ്റേഡിയത്തിലെത്തി ഫുട്ബോള്‍ മത്സരം വീക്ഷിക്കാനുള്ള അവസരം സൌദി വനിതകള്‍ക്ക് ലഭിച്ചത്. പല വനിതകളും കുടുംബാംഗങ്ങള്‍ക്ക് ഒപ്പമാണ് മത്സരം വീകഷിക്കാന്‍ എത്തിയത്. സ്റ്റേഡിയത്തില്‍ പ്രത്യേകമായി ഇരപ്പിടങ്ങള്‍ക്ക് ക്രമീകരിച്ചിരുന്നു. വനിതകള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന മുറിയും വിശ്രമ സ്ഥലവും പ്രത്യേക പാര്‍ക്കിംഗ് സൌകര്യങ്ങളും സജ്ജീകരിച്ചിരുന്നു.

 

ജനുവരി18നു ദമാമില്‍ നടക്കുന്ന മത്സരങ്ങളിലും വനിതകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. മറ്റു നഗരങ്ങളില്‍ മത്സരം കാണാന്‍ പോകുന്ന അഞ്ച് കുടുംബങ്ങള്‍ക്ക് സൌദി എയര്‍ലൈന്‍സ് സൌജന്യ ടിക്കറ്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സൌദി ദേശീയ ദിനം പ്രമാണിച്ച് സെപ്റ്റംബറില്‍ റിയാദിലെ സ്റ്റേഡിയം സന്ദര്‍ശിക്കാന്‍ വനിതകള്‍ക്ക് അനുമതി നല്‍കിയിരുന്നെങ്കിലും മത്സരം വീക്ഷിക്കാന്‍ അവസരം കിട്ടിയിരുന്നില്

loading...

OTHER SECTIONS