അവയവദാനം: സ്‌കോളര്‍ഷിപ്പും സാമ്പത്തിക സഹായവും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍

By Shyma Mohan.13 Aug, 2017

imran-azhar


    ചെന്നൈ: മരണത്തെ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്യുന്ന വ്യക്തിയുടെ കുടുംബത്തിന് സ്‌കോളര്‍ഷിപ്പുകളും മെഡിക്കല്‍ ചെലവുകളും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. അഞ്ചുലക്ഷം രൂപ വരെയുള്ള മെഡിക്കല്‍ ചെലവുകളും വിദ്യാഭ്യാസ ചെലവുകളും വഹിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഫണ്ട് രൂപീകരിക്കുമെന്ന് ഹെല്‍ത്ത് സര്‍വ്വീസസ് ഡയറക്ടര്‍ ജനറല്‍ ജഗദീഷ് പ്രസാദ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ആരോഗ്യ ചെലവുകളും കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകളും വഹിക്കാന്‍ കഷ്ടപ്പെടുന്ന കുടുംബത്തെ ഉദ്ദേശിച്ചാണ് ഫണ്ട് സ്ഥാപിക്കുന്നത്. എന്നാല്‍ അവയവ ദാന തത്വത്തിന് എതിരായതുകൊണ്ട് തുക നേരിട്ട് കുടുംബങ്ങള്‍ക്ക് നല്‍കില്ലെന്നും അതത് സ്ഥാപനങ്ങള്‍ക്ക് നേരിട്ടായിരിക്കും നല്‍കുകയെന്നും ജഗദീഷ് പ്രസാദ് പറഞ്ഞു.

 

loading...