മുതിർന്ന സി പി എം നേതാവ് സുന്നം രാജയ്യ കോവിഡ് ബാധിച്ചുമരിച്ചു

By online desk .04 08 2020

imran-azhar

 


ഹൈദരാബാദ്: തെലങ്കാനയിലെ മുതിർന്ന സി പി എം നേതാവും മുൻ എം എൽ എയും ആയിരുന്ന സുന്നം രാജയ്യ കോവിഡ് ബാധിച്ചുമരിച്ചു. തിങ്കളാഴ്ച അർധരാത്രിയോടെ ആണ് മരിച്ചത്. വിജയവാഡയിൽ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. 1999, 2004, 2014 കാലത്ത് ഭദ്രാചലം മണ്ഡലത്തെ പ്രതിനിധീകരിച്ചു. ആദിവാസി നേതാവുകൂടിയായ ഇദ്ദേഹത്തിന്റെ ജീവിതം ലളിതവും മാതൃകാപരവുമായിരുന്നു.

 

അദ്ദേഹം ബസ്സിലും ഓട്ടോയിലുമാണ് നിയമസഭാസമ്മേളനത്തിന് പങ്കെടുക്കാനെത്തിയിരുന്നത്. കൂടാതെ നിരവധി ആദിവാസി-ഗോത്ര പ്രക്ഷോഭങ്ങളിലും പങ്കാളിയായിട്ടുണ്ട്.ഭാര്യയും നാലുമക്കളും ഉണ്ട് ഇദ്ദേഹത്തിന്റെ വിയോഗത്തിൽ തെലുങ്കാന മുഖ്യമന്ത്രി അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി.

OTHER SECTIONS