സീരിയല്‍ നടി മോഷണക്കേസില്‍ അറസ്റ്റില്‍

By webdesk.18 Oct, 2017

imran-azhar

തലശേരി: മലയാളി സീരിയല്‍ നടി സ്വര്‍ണാഭരണ മോഷണക്കേസില്‍ അറസ്റ്റില്‍. ബംഗളൂരുവിലെ വീട്ടില്‍നിന്നു 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷം മുങ്ങിയ സീരിയല്‍ നടി കോഴിക്കോട് സ്വദേശിനി തനൂജ(24)യാണ് അറസ്റ്റിലായത്. തലശേരിയില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നു പോലീസ് അറിയിച്ചു.

 

ബംഗളൂരുവിലെ കനക്പുര രഘുവന ഹള്ളിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിനിയുടെ വീട്ടില്‍നിന്നാണ് തനൂജ 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. കഴിഞ്ഞ മാസം 28 നായിരുന്നു കേസിനാസ്പദമായ സംഭവം. മലയാളത്തിലെ ചില സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള തനൂജ ഓഗസ്റ്റിലാണ് പയ്യന്നൂര്‍ സ്വദേശിനിയും കര്‍ണാടകയില്‍ ആരോഗ്യവകുപ്പ് ജീവനക്കാരിയുമായ സ്ത്രീയുടെ വീട്ടില്‍ ജോലിക്കെത്തിയത്.

 

ഒരു മാസം കൊണ്ടുതന്നെ വീട്ടുകാരുടെ വിശ്വസ്തയായി മാറിയ തനൂജയെ സെപ്റ്റംബര്‍ 28 മുതല്‍ കാണാതാകുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഇവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. കവര്‍ച്ചാമുതലുകള്‍ തലശേരി പിലാക്കൂലിലെ സഹകരണ ബാങ്കിന്‍െറ ശാഖയില്‍നിന്നും കൂത്തുപറന്പിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്നുമായി കണ്ടെത്തി.

loading...

OTHER SECTIONS