കള്ളപ്പണത്തില്‍ മോദിക്ക് തിരിച്ചടിയോ? സ്വിസ് ബാങ്കില്‍ ഇന്ത്യന്‍ നിക്ഷേപത്തില്‍ 50 ശതമാനം വര്‍ദ്ധനവ്

By Shyma Mohan.28 Jun, 2018

imran-azhar


    സൂറിച്ച്: കള്ളപ്പണ നിക്ഷേപത്തിനെതിരെ ശക്തമായ നടപടികളുമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ മുന്നോട്ടുപോകവേ സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം 50 ശതമാനം വര്‍ദ്ധിച്ചു. മൂന്നുവര്‍ഷക്കാലത്തെ സ്വിസ് ബാങ്കുകളിലുള്ള ഇന്ത്യക്കാരുടെ നിക്ഷേപതോതുകളെ അട്ടിമറിച്ചുകൊണ്ടാണ് 50 ശതമാനം വര്‍ദ്ധനവില്‍ 7000 കോടി രൂപ നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും സ്വിസ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട തുകയില്‍ കേവലം 3 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയപ്പോഴാണ് ഇന്ത്യന്‍ നിക്ഷേപത്തില്‍ 50 ശതമാനം വര്‍ദ്ധനവുണ്ടായിരിക്കുന്നതെന്ന് സ്വിസ് നാഷണല്‍ ബാങ്ക് ഇന്ന് പുറത്തിറക്കിയ സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നു. 2016ല്‍ സ്വിസ് ബാങ്കുകളിലുള്ള ഇന്ത്യന്‍ നിക്ഷേപങ്ങളില്‍ 45 ശതമാനം ഇടിവുണ്ടായെങ്കിലും അതിനെ മറികടന്നുകൊണ്ടാണ് ഇപ്പോള്‍ വന്‍ കുതിപ്പ് ഉണ്ടായിരിക്കുന്നത്. വിദേശ നിക്ഷേപങ്ങളുടെ കാര്യത്തില്‍ അതീവ രഹസ്യം പിന്തുടര്‍ന്നു വന്നിരുന്ന സ്വിസ് ബാങ്ക് നിക്ഷേപകരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായിരിക്കുന്നത്. കള്ളപ്പണത്തിനെതിരെ കുരുശുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാരിന് വന്‍ തിരിച്ചടിയായിരിക്കും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന സ്ഥിതിവിവര കണക്കുകള്‍.


OTHER SECTIONS