തരൂരിന്റെ ഹിന്ദി പിഴച്ചു; ആഘോഷിച്ച് ട്വിറ്റര്‍ ലോകം

By Shyma Mohan.12 Jan, 2018

imran-azhar


    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂരിന് ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം ട്വിറ്റര്‍ അടങ്ങുന്ന സോഷ്യല്‍ മീഡിയയിലും പ്രശസ്തം. എന്നാല്‍ ലോക ഹിന്ദി ദിനത്തോടനുബന്ധിച്ച് ശശി തരൂര്‍ ഹിന്ദിയില്‍ ചെയ്ത ട്വീറ്റ് അദ്ദേഹത്തിന്റെ വ്യാകരണ പിശക് മൂലം ട്വിറ്റര്‍ ലോകം പിടികൂടി. വേള്‍ഡ് ഹിന്ദി ദിവസ് കെ അവ്‌സര്‍ പര്‍ മേരെ ഹാര്‍ദിക് ശുഭ്കാമ്‌നായെ എന്ന തരൂരിനെ ഹിന്ദി ട്വീറ്റിലാണ് വ്യാകരണ പിഴവ് പിടികൂടിയത്. മേരി എന്നതിനു പകരം മേരെ എന്നെഴുതുകയും വിശ്വ എന്നതിനുപകരം വേള്‍ഡ് എന്ന് ഉപയോഗിക്കുകയും ചെയ്തതാണ് തരൂരിനെ കളിയാക്കുന്നതിലേക്ക് വഴിവെച്ചത്. ഹിന്ദിയെ ഐക്യരാഷ്ട്രസഭയില്‍ ഔദ്യോഗിക ഭാഷയാക്കുന്നതിനെതിരെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി തരൂര്‍ ലോക്‌സഭയില്‍ കൊമ്പുകോര്‍ത്തതിന് തൊട്ടുപിന്നാലെയാണ് ഹിന്ദി തരൂരിന് പണിയായത്.


OTHER SECTIONS