ലൈംഗികാതിക്രമം നേരിട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 90 ദിവസത്തെ പെയ്ഡ് ലീവ്

By Shyma Mohan.20 Mar, 2017

imran-azhar


    ന്യൂഡല്‍ഹി: ലൈംഗികാതിക്രമങ്ങളെ തുടര്‍ന്ന് പരാതി നല്‍കുന്ന വനിതാ  സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 90 ദിവസത്തെ വേതനത്തോടു കൂടിയ അവധി. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്ന കാലയളവിലാണ് വേതനത്തോടുകൂടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവധി ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട സര്‍വ്വീസ് ചട്ടങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് ഭേദഗതി ചെയ്തു. തൊഴില്‍ സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള 2013ലെ ചട്ടപ്രകാരമാണ് പുതിയ ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. നിര്‍ദ്ദിഷ്ട ഭേദഗതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകള്‍ക്ക് ലഭിക്കുന്ന പ്രത്യേക അവധി അവര്‍ക്ക് ലഭ്യമായ ലീവ് അക്കൗണ്ടില്‍ ഉള്‍പ്പെടുത്തില്ല. പ്രത്യേകമായി ലഭിക്കുന്ന 90 ദിവസത്തെ അവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന അവധി ദിനങ്ങളുടെ പുറമെയായിരിക്കും. ലൈംഗികാതിക്രമങ്ങളെ തുടര്‍ന്ന് പരാതി നല്‍കുന്നവര്‍ക്കെതിരെ ആരോപണ വിധേയരായവര്‍ സര്‍വ്വീസ് കാലയളവില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തടയുന്നതിന് വേണ്ടിയാണ് പുതിയ ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.

OTHER SECTIONS