ഷബാന ആസ്മിയുടെ വാഹനാപകടം ഡ്രൈവര്‍ അംലേഷ് യോഗേന്ദ്ര കാമത്തിനെതിരെ പോലീസ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തു

By online desk .19 01 2020

imran-azhar

 


മുംബൈ: ബോളിവുഡ് നടി ഷബാന ആസ്മി സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഷബാന ആസ്മിയുടെ ഡ്രൈവര്‍ അംലേഷ് യോഗേന്ദ്ര കാമത്തിനെതിരെ പോലീസ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.അശ്രദ്ധയോടെ അതിവേഗത്തില്‍ വാഹനമോടിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.


നടിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു മുംബൈ- പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ വെച്ച് ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.മുംബൈയില്‍ നിന്ന് പൂനെയിലെ വീട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്.


അപകടം നടന്നയുടനെ ഷബാന ആസ്മിയെ നവി മുംബൈയിലെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മുംബൈയിലെ അന്ധേരിയിലെ മള്‍ട്ടി സ്പെഷ്യാലിറ്റി കോകിലബെന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


തലയ്ക്ക് പരിക്കേറ്റതായും നട്ടെല്ലിന് നേരിയ കേടുപാടുകള്‍ സംഭവിച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു. നടി അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അപകടമുണ്ടാകുമ്പോള്‍ ജാവേദ് അക്തറും ഒപ്പമുണ്ടായിരുന്നുവെങ്കിലും അദ്ദേഹം പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു.

 

OTHER SECTIONS