പതിവ് പല്ലവിയുമായി വരും ഓട്ടചങ്കന്‍; ഭരിക്കാനറിയില്ലെങ്കില്‍ കളഞ്ഞിട്ടു പോണം മിസ്റ്റര്‍

By Subha Lekshmi B R.05 Apr, 2017

imran-azhar

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്‍റെ അമ്മയെ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കിയ സംഭവത്തില്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും രൂക്ഷമായിവിമര്‍ശിച്ച് ഷാഫി പറന്പില്‍ എംഎല്‍എ രംഗത്ത്. പൊലീസിനെ നിയന്ത്രിക്കാനും നാടു ഭരിക്കാനും അറിയില്ളെങ്കില്‍ കളഞ്ഞിട്ട് പോണം മിസ്റ്റര്‍ എന്നായിരുന്ന ഷാഫിയുടെ വിമര്‍ശനം. ഫേസ്ബുക്കിലാണ് ഷാഫി രൂക്ഷമായി പ്രതികരിച്ചത്.

 

പിണറായി എന്ന ആഭ്യന്തര മന്ത്രിയും ബെഹ്റ എന്ന ഡി.ജി.പി യും കേരളത്തിനു വേണ്ട.പൊലീസിനെ നിയന്ത്രിക്കാനും നാട് ഭരിക്കാനും അറിയില്ളെങ്കില്‍ കളഞ്ഞിട്ട് പോണം മിസ്റ്റര്‍.മരണം വരെ അധികാര കസേര തീറെഴുതി തന്നിട്ടില്ള നിങ്ങള്‍ക്ക്.. മകനെ നഷ്ടപെട്ട ആ അമ്മയെ വലിച്ചിഴച്ചവര്‍ ചെവിയില്‍ നുള്ളിക്കോ.പിണറായിയുടെ പൊലീസിന്‍െറ തിണ്ണമിടുക്ക് കാണിക്കേണ്ടത് സ്വന്തം മകനെ നഷ്ടപെട്ട അമ്മയോടല്ള..ആ അമ്മ അവിടെ നിരാഹാരം ഇരുന്ന ഒലിച്ചുപോവുമായിരുന്നോ ബെഹ്റയുടെ ഉണക്ക തൊപ്പി ? തന്‍െറ തൊപ്പിയും കസേരയും ആ അമ്മയുടെ നെഞ്ചിലെ തീ കൊണ്ട് ചാന്പലാവും. പൊലീസിനു വീഴ്ച പറ്റി എന്ന പതിവ് മറുപടിയുമായി വരും ഓട്ട ചങ്കന്‍. ജങ്ങള്‍ക്കാണു വീഴ്ച പറ്റിയത്..കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ~എന്നിങ്ങനെയാണ് ഷാഫിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

 

loading...

OTHER SECTIONS