നോ ഡാറ്റ അവൈലബിൾ ; എൻ ഡി എ ക്ക് പുത്തൻ നിർവചനവുമായി ശശി തരൂർ എം പി

By online desk .22 09 2020

imran-azhar


ഡൽഹി: എൻ ഡി എക്കെതിരെ പരിഹാസവുമായി കോൺഗ്രസ് എം പി ശശി തരൂർ. വിവിധ വിഷയങ്ങളിൽ കേന്ദ്രത്തിന്റെ പക്കൽ കൃത്യമായ കണക്കോ റിപ്പോർട്ടുകളോ ഇല്ലാത്തതിനെ കളിയാക്കികൊണ്ടാണ് ശശിതരൂരിന്റെ ട്വീറ്റ്. കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ചും കർഷക ആത്മഹത്യകളെ സംബന്ധിച്ചും , സാമ്പത്തിക പ്രശനങ്ങളെ കുറിച്ചും, കോവിഡ് മരണങ്ങളെ കുറിച്ചും സർക്കാരിന്റെ പക്കൽ വ്യക്തമായ രേഖയിലെന്ന് അദ്ദേഹംവ്യക്തമാക്കി അതിനാൽ തന്നെ എൻ ഡി എ എന്നതിന് നോ ഡാറ്റ അവൈലബിൾ എന്ന പൂർണ്ണ രൂപമാണ് യോജിക്കുകയെന്നും അദ്ദേഹം പറഞ്ഞു . രാജ്യത്തെ കർഷക ആത്മഹത്യകളുടെയും , ലോക്ക് ഡൗണിൽ മരിച്ച കുടിയേറ്റ തൊഴിലാളികളുടെയും കണക്കുകൾ സർക്കാരിന്റെ പക്കൽ ഇല്ലെന്ന് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

 

OTHER SECTIONS