ശശി തരൂരിന്റെ ഹർജി; കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കോടതി കേസെടുത്തു

By online desk.15 02 2020

imran-azhar

 


തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ ഹര്‍ജിയിന്മേല്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കോടതി കേസെടുത്തു. ശശി തരൂര്‍ നല്‍കിയ മാനനഷ്ട ഹര്‍ജിയിലാണ് തിരുവനന്തപുരം സിജെഎം കോടതി രവിശങ്കര്‍ പ്രസാദിനെതിരെ കേസെടുത്തത്. മെയ് രണ്ടിന് നേരിട്ട് ഹാജരാകാൻ രവിശങ്കർ പ്രസാദിന് കോടതി നോട്ടീസയച്ചു.

 

2018 ഒക്ടോബർ 28ന് രവിശങ്കർ പ്രസാദ് നടത്തിയ വാർത്താ സമ്മേളനത്തിൽ ശശി തരൂരിനെ കൊലയാളിയെന്ന് പരാമർശിച്ചുവെന്നാണ് ഹര്‍ജിയിലെ പരാതി. വാര്‍ത്താസമ്മേളനത്തിന്‍റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെയാണ് തരൂർ കോടതിയെ സമീപിച്ചത്.

OTHER SECTIONS