ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മത്സരിക്കും: ശത്രുഘ്‌നന്‍ സിന്‍ഹ എം.പി

By Shyma Mohan.14 Jun, 2018

imran-azhar


    പട്‌ന: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ബിജെപി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കവേ ബിജെപിക്കെതിരെ കോണ്‍ഗ്രസ് ടിക്കറ്റിലോ ആര്‍ജെഡി ടിക്കറ്റിലോ മത്സരിക്കുമെന്നും തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ അറിയിച്ചു. കോണ്‍ഗ്രസും ആര്‍ജെഡിയും തനിക്ക് വേണ്ടരീതിയില്‍ ബഹുമാനം തരുന്നതില്‍ സിന്‍ഹ സന്തുഷ്ടി രേഖപ്പെടുത്തി. ബീഹാറിലെ പട്‌ന സാഹിബില്‍ നിന്നും ബിജെപി ടിക്കറ്റില്‍ രാജ്യസഭയിലെത്തിയ ശത്രുഘ്‌നന്‍ സിന്‍ഹ അടുത്ത കാലത്തായി ബിജെപിക്കെതിരെ വിമര്‍ശനം നടത്തിവന്നിരുന്നു. വളരെ അടുത്ത സുഹൃത്താണ് ലാലു പ്രസാദ് യാദവ് എന്നും കുടുംബ സുഹൃത്തുക്കള്‍ക്കൊപ്പം ഇത്തരം ഒരു ചടങ്ങില്‍ പങ്കെടുത്തതില്‍ സന്തോഷമുണ്ടെന്നും സിന്‍ഹ പറഞ്ഞു. രണ്ടുമണിക്കൂറോളം തേജസ്വിയുടെ വീട്ടില്‍ ചെലവഴിച്ച ശേഷമാണ് ശത്രുഘ്‌നന്‍ സിന്‍ഹ മടങ്ങിയത്.  
    

    

    

    

OTHER SECTIONS