കേരളത്തിനുവേണ്ടി പ്രാർത്ഥിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്ത് ശൈഖ് മുഹമ്മദ്

By online desk .09 08 2020

imran-azharദുബായ്: അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വെള്ളിയാഴ്ച എയർ ഇന്ത്യ വിമാനാപകടവും കേരളത്തിൽ വെള്ളപ്പൊക്കവും ഉണ്ടായതിനെ തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അനുശോചനം രേഖപ്പെടുത്തി.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററിലൂടെ അദ്ദേഹം അനുശോചനം അറിയിക്കുകയായിരുന്നു.

 

 

"ഇന്ത്യൻ ജനതയുടെ ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തുന്നു.ഈ ദുരിതകാലത്ത് യു.എ.ഇയുടെ പ്രാര്‍ത്ഥന എപ്പോഴുമുണ്ടാകുമെന്നും പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം അനുശോചനസന്ദേശത്തിൽ കുറിച്ചു.

അറബി ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെ ഇന്ത്യൻ ഭാഷകളിലും അദ്ദേഹം അനുശോചന സന്ദേശം ട്വീറ്റ് ചെയ്തിട്ടുണ്ട്

Tweet of Muhamad Bin Zayad

 

 

 

OTHER SECTIONS