ആയുഷ് നിക്ഷേപ ഉച്ചകോടി

By Sarath Surendran.17 10 2018

imran-azhar

 


ന്യൂഡല്‍ഹി : ആയുര്‍വേദ ദിനാഘോഷങ്ങളോടനുബന്ധിച്ച് ആയുഷ് മേഖലയിലെ നിക്ഷേപം സംബന്ധിച്ച ആദ്യദേശീയ ഉച്ചകോടി അടുത്ത മാസം നാലിന് ന്യൂഡല്‍ഹിയിലെ അംബേദ്ക്കര്‍ അന്താരാഷ്ട്ര കേന്ദ്രത്തില്‍ നടക്കും. കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങള്‍ / വകുപ്പുകള്‍, സ്വകാര്യ കമ്പനികള്‍ മുതലായവയെ ആയുഷ്‌മേഖലയില്‍ നിക്ഷേപമിറക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം.

 

ആയുഷ്‌രംഗത്ത് സംരംഭകരെകണ്ടെത്തുന്നതിനായി കേന്ദ്ര ആയുഷ് മന്ത്രാലയം കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയവുമായി കേന്ദ്ര ആയുഷ് മന്ത്രാലയം ഒരു ധാരണാപത്രം ഒപ്പ് വച്ചിട്ടുണ്ടെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീപദ്‌യെസ്സോ നായിക് അറിയിച്ചു. ആയുഷ്‌രംഗത്ത് ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, ഗവണ്‍മെന്റ് ഇതരമേഖലയുടെ പിന്‍തുണയോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്‍വേദ, ആയുഷ് ആശുപത്രികള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

 

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആയുഷ് ആശുപത്രികളിലും, ഡിസ്‌പെന്‍സികളിലും ആയുഷ് സമ്പ്രദായത്തിലൂടെ ചികിത്സിക്കുന്ന രോഗികളുടെ എണ്ണത്തില്‍ 15.38 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി അറിയിച്ചു.

 

 

 

OTHER SECTIONS