സില്‍വര്‍ ലൈന്‍ പദ്ധതി: രേഖകള്‍ കെ റെയില്‍ കൈമാറിയില്ലെന്ന് റെയില്‍വേ ഹൈക്കോടതിയില്‍

By parvathyanoop.25 09 2022

imran-azhar

 

 

കൊച്ചി:  സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തങ്ങള്‍ സൂചിപ്പിച്ച രേഖകള്‍ നോഡല്‍ ഏജന്‍സിയായ കെ റെയില്‍ നല്‍കുന്നില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം കേരള ഹൈക്കോടതിയില്‍ അറിയിച്ചു.

 

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്‍ിന് ആവശ്യമായി വരുന്ന സ്വകാര്യഭൂമി, റെയില്‍വേ ഭൂമി തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ഇതുവരെ കേരള റെയില്‍ ഡെവലപ്‌മെന്റ കോര്‍പ്പറേഷന്‍ നല്‍കിയില്ലെന്ന് റെയില്‍വേ മന്ത്രാലയം കോടതിയെ അറിയിച്ചിരിക്കുന്നത്.

 

ഈ വിവരങ്ങള്‍ തേടി രണ്ട് കെആര്‍ഡിസിഎല്‍ കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ലായെന്നും റെയില്‍വേ പറഞ്ഞു. ഡി.പി.ആര്‍ സംബന്ധിച്ച നിലപാടില്‍ മാറ്റമുണ്ടോയെന്ന് അറിയിക്കാന്‍ റെയില്‍വേയോട് കോടതി ആവശ്യപ്പെട്ടിരുന്നു.ഡി.പി.ആര്‍. അപൂര്‍ണ്ണമാണെന്നാണ് റെയില്‍വേയുടെ നിലപാട്. സില്‍വര്‍ ലൈന്‍ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും.

 

 

OTHER SECTIONS