എരഞ്ഞോളി മൂസക്ക് ഭാരത് ഭവന്റെ സ്മരണാഞ്ജലി

By anju.12 06 2019

imran-azharതിരുവനന്തപുരം: മാപ്പിളപ്പാട്ടിന്റെ സുല്‍ത്താനായ എരഞ്ഞോളി മൂസയ്ക്കു ഭാരത് ഭവ
ന്‍ സ്മരാഞ്ജലി ഒരുക്കുന്നു.നാളെ വൈകിട്ട് 6ന് ലോക്‌ഫോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ കുട്ടപ്പന്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യും.

 

ഭാരത്ഭവന്‍ മെംബര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ അധ്യക്ഷനാകും. മാപ്പിളപ്പാട്ടു ഗായകന്‍ എം.എ.ഗഫൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് എരഞ്ഞോളി മൂസയുടെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ഇശല്‍ നിലാസ്മൃതിയും മാപ്പിളപ്പാട്ട്- ഒപ്പന കലാസന്ധ്യയും അരങ്ങേറും.ഭാരത് ഭവനും പ്രേംനസീര്‍ സുഹൃദ്‌സമിതിയും ചേര്‍ന്നാണു പരിപാടി സംഘടിപ്പിക്കുന്നത്.പ്രവേശനം സൗജന്യം

OTHER SECTIONS