വിഖ്യാതമായ ബ്രിട്ടീഷ് പത്രപ്രവർത്തനും ഗ്ര​ന്ഥ​കാ​ര​നു​മാ​യ സർ ഹാ​ര​ള്‍​ഡ് എ​വാ​ന്‍​സ് അന്തരിച്ചു

By online desk .24 09 2020

imran-azhar

 

ലണ്ടന്‍: വിഖ്യാതമായ ബ്രിട്ടീഷ് പത്രപ്രവർത്തനും ഗ്രന്ഥകാരനുമായ സർ ഹാരള്‍ഡ് എവാന്‍സ് അന്തരിച്ചു. 92 വയസായിരുന്നു. ന്യൂയോർക്കിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇദ്ദേഹം നിലവിൽ വാർത്ത ഏജൻസിയയായ റോയിട്ടേഴ്സിൽ എഡിറ്റർ ഇൻ ചാർജ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. 70 വർഷമായി പത്രപ്രവര്‍ത്തരംഗത്തുള്ള ഇദ്ദേഹം അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ ജീവാത്മാവായിരുന്നു. പതിനാലു വർഷത്തോളം സൺഡേ ടിംസിൽ എഡിറ്റർ ആയിരുന്നു ശേഷം ടൈംസ് ഓഫ് ലണ്ടന്റെ എഡിറ്ററായെങ്കിലും ഉടമയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ ചുമതലയൊഴിഞ്ഞു. ദ അമേരിക്കന്‍ സെന്‍ച്വറി, ദേ മേഡ് അമേരിക്ക, എഡിറ്റേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ്, എസ്സന്‍ഷ്യല്‍ ഇംഗ്ലീഷ് ഫോര്‍ ജേണലിസ്‌റ്റ്‌സ്, എഡിറ്റിംഗ് ആന്‍ഡ് ഡിസൈന്‍ തുടങ്ങിയ നിരവധി ഗ്രന്ഥങ്ങള്‍ എഴുതി.

OTHER SECTIONS