സിസ്റ്റര്‍ അഭയയുടേത് കൊലപാതകം തന്നെ: സി.ബി.ഐ

By Shyma Mohan.24 Feb, 2018

imran-azhar


    തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയയുടെ കൊലപാതകക്കേസില്‍ പ്രതികളായ ഫാദര്‍ തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയ്യില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് വാദിച്ച് സി.ബി.ഐ. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയിലാണ് മൂന്നു പ്രതികളുടെയും വിടുതല്‍ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായത്. സിസ്റ്റര്‍ അഭയയുടേത് കൊലപാതകമാണെന്നും സി.ബി.ഐ കോടതിയില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. അഭയക്കേസ് ചൊവ്വാഴ്ച വീണ്ടും കോടതി പരിഗണിക്കും. അഭയ മരണപ്പെട്ട ദിവസം പ്രതികളെന്ന് ആരോപിക്കപ്പെട്ടിരിക്കുന്ന മൂന്നുപേരെയും അവര്‍ താമസിച്ചിരുന്ന കോമ്പൗണ്ടില്‍ കണ്ടതിന് മൊഴിയില്ലെന്ന് പ്രതികള്‍ കോടതിയില്‍ വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ തെളിവുണ്ടെങ്കില്‍ അത് ഹാജരാക്കണമെന്ന് കോടതി സി.ബി.ഐയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.