തീര്‍ത്ഥാടനഘോഷയാത്രയ്ക്ക് ഒരുങ്ങി ശിവഗിരി

91ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. ഇനിയുള്ള നാളുകള്‍ ലോകമെമ്പാടുമുള്ള ശ്രീനാരായണ ഗുരുദേവഭക്തര്‍ ശിവഗിരിയിലേക്ക്.

author-image
Web Desk
New Update
തീര്‍ത്ഥാടനഘോഷയാത്രയ്ക്ക് ഒരുങ്ങി ശിവഗിരി

തിരുവനന്തപുരം: 91ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. ഇനിയുള്ള നാളുകള്‍ ലോകമെമ്പാടുമുള്ള ശ്രീനാരായണ ഗുരുദേവഭക്തര്‍ ശിവഗിരിയിലേക്ക്.

സര്‍വ്വമതസമ്മേളനത്തിന്റെ ശതാബ്ദിയും കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദിയാചരണവും ഈ വര്‍ഷമാണ് നടക്കുന്നത്. ഇന്നലെ രാവിലെ ഏഴരയോടെ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാകോദ്ധാരണം നടത്തിയതോടെയാണ് തീര്‍ത്ഥാടനത്തിന് തുടക്കമായത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ തീര്‍ത്ഥാടനത്തിന്റെ ഔഗ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. രാവിലെ 10 മണിക്കു നടന്ന ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ഇന്നു പുലര്‍ച്ചെ അഞ്ചിന് ഗുരുദേവ റിക്ഷയും വഹിച്ചുകൊണ്ടുള്ള തീര്‍ത്ഥാടന ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയില്‍ പീതാംബരധാരികളായ പതിനായിരങ്ങള്‍ അണിചേരും.

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന ഭക്തര്‍ 'ഓം നമോ നാരായണായ' നാമജപത്തോടെ ഘോഷയാത്ര ഭക്തിസാന്ദ്രമാക്കും. അലങ്കരിച്ച ഗുരുദേവ റിക്ഷ ഒപ്പമുണ്ടാകും.

വര്‍ഷത്തില്‍ അപൂര്‍വ്വവേളകളില്‍ മാത്രമാവും ഗുരുദേവ റിക്ഷ ശിവഗിരിക്ക് പുറത്ത് ദര്‍ശിക്കാനാവുക. മഹാസമാധിയില്‍ നിന്നും എഴുന്നള്ളിച്ച് ശിവഗിരി പ്രാന്തം, മൈതാനം റെയില്‍വേ സ്റ്റേഷനു മുന്നിലെത്തി തിരികെ മഹാസമാധിയില്‍ സമാപിക്കും.

sivagiri