ആഗ്രയില്‍ ഉറങ്ങിക്കിടന്ന നായയുടെ മീതെ റോഡ് ടാറിംഗ്

By Shyma Mohan.13 Jun, 2018

imran-azhar


    ആഗ്ര: ആഗ്രയില്‍ വഴിയില്‍ ഉറങ്ങിക്കിടന്ന നായയുടെ ശരീരത്തില്‍ തിളച്ച ടാര്‍ ഒഴിച്ച് റോഡ് ടാറിംഗ് നടത്തിയ സംഭവം വിവാദത്തില്‍. ഉറങ്ങിക്കിടക്കുകയായിരുന്ന നായയെ അവിടെ നിന്ന് മാറ്റുന്നതിന് പകരം നായയുടെ ശരീര ഭാഗത്തിന് മുകളിലൂടെ ഉത്തര്‍പ്രദേശ് പൊതുമരാമത്ത് വകുപ്പ് റോഡ് നിര്‍മ്മിക്കുകയായിരുന്നു. നായയുടെ പിന്‍കാലുകള്‍ പൂര്‍ണ്ണമായും റോഡിനടിയില്‍ കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ആഗ്രയിലെ ഫതേഹാബാദില്‍ ചൊവ്വാഴ്ച രാത്രിയാണ് മിണ്ടാപ്രാണിക്ക് നേരെ ക്രൂര സംഭവം അരങ്ങേറിയത്. എന്നാല്‍ ടാറിംഗ് രാത്രിയായിരുന്നതിനാല്‍ കണ്ടില്ലെന്നാണ് തൊഴിലാളുകളുടെ വിശദീകരണം. സോഷ്യല്‍ മീഡിയയിലും മറ്റും സംഭവം വന്‍ പ്രതിഷേധത്തിന് വഴിവെച്ചതിന്റെ പശ്ചാത്തലത്തില്‍ ആഗ്ര സാദര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

OTHER SECTIONS