സാമൂഹിക സുരക്ഷ, പൊതുജനാരോഗ്യം, പെന്‍ഷന്‍ വര്‍ദ്ധന; ഐസക്കിന്‍റെ ബജറ്റ് ക്ഷേമപദ്ധതികളാല്‍ സന്പന്നം

By Subha Lekshmi B R.03 Mar, 2017

imran-azhar

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്‍െറ ബജറ്റ് ക്ഷേമപദ്ധതികളാല്‍ സന്പന്നം. സാമൂഹിക സുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനും ഊന്നല്‍നല്‍കിയ ബജറ്റില്‍ സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നു. സാന്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ നിക്ഷേപം സ്വരൂപിക്കുന്നതിന്‍റെ ഭാഗമായി പശ്ചാത്തലമേഖലയുടെ വികസനത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. 25,000 കോടിരൂപയുടെ പദ്ധതികളാണ് മേഖലയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷം കൊണ്ട് 50,000 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു.പ്രധാന പദ്ധതികള്‍ക്കെല്ളാം കിഫ്ബിയെയാണ് (കേരള ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ്) ധനമന്ത്രി ആശ്രയിച്ചിരിക്കുന്നത്.

 

ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു. സാമൂഹിക മിഷനുകള്‍ക്കെല്ളാം ബജറ്റില്‍ സഹായം ലഭിച്ചു. രോഗികള്‍ക്ക് സഹായമായി ആര്‍ദ്രം മിഷനിലൂടെ 1,000 കോടി രൂപ വകയിരുത്തി. ലൈഫ് മിഷനിലൂടെ കേരളത്തെ സന്പൂര്‍ണ പാര്‍പ്പിട സംസ്ഥാനമാക്കുമെന്നാണ് മറ്റൊരു ശ്രദ്ധേയ പ്രഖ്യാപനം. അഞ്ചു വര്‍ഷത്തെ മൊത്തം ചെലവ് 16,000 കോടിരൂപയാണ്. ശുചിത്വ മിഷന് 127 കോടി രൂപ അനുവദിച്ചു.

 

ആരോഗ്യ മേഖലയില്‍ 2,500 കോടിയുടെ വന്പന്‍ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുവിദ്യാലയങ്ങളുടെ പശ്ചാത്തല സൌകര്യ വികസനത്തിനും മികച്ച പ്രാധാന്യം നല്‍കിയിട്ടുണ്ട്. മേഖലയില്‍ 1000 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

OTHER SECTIONS