കാശ്മീരിലെ അനന്ത്‌നാഗില്‍ മലയാളി സൈനികന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു

By Shyma Mohan.23 09 2022

imran-azhar

 

ആലപ്പുഴ: ജമ്മുകാശ്മീരിലെ അനന്ത്‌നാഗില്‍ മലയാളി സൈനികന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. അനന്ത്‌നാഗിലെ ഹൈ ഗ്രൗണ്ട് ഏരിയയില്‍ നിയമിച്ച 1 രാഷ്ട്രീയ റൈഫിള്‍സിലെ കണ്ടല്ലൂര്‍ തെക്കുതറയില്‍ കിഴക്കതില്‍ രവിയുടെ മകന്‍ കണ്ണന്‍ എന്ന 27കാരനാണ് ഡ്യൂട്ടിക്കിടെ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്.

 

വ്യാഴാഴ്ച വൈകിട്ടാണ് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. അവധി കഴിഞ്ഞ് ഏതാനും ദിവസം മുന്‍പാണ് കണ്ണന്‍ തിരികെ ജോലിയില്‍ പ്രവേശിച്ചത്. കുടുംബ പ്രശ്‌നമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് സൂചന.

OTHER SECTIONS