എയിംസ് ജീവനക്കാരനെ മര്‍ദിച്ച സംഭവം; ആംആദ്മി എം എല്‍ എയ്ക്ക് രണ്ടുവര്‍ഷം തടവ്

By online desk .23 01 2021

imran-azhar

 

 

ഡല്‍ഹി: എയിംസ് ജീവനക്കാരനെ മര്‍ദിച്ച കേസില്‍ ആം ആദ്മി എം എല്‍ എ സോംനാഥ് ഭാരതിക്ക് രണ്ട് വര്‍ഷം തടവ്. 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.എം എല്‍ എയും അനുയായികളും ചേര്‍ന്ന് . എയിംസില്‍ അതിക്രമിച്ചു കടക്കുകയും വേലിതകര്‍ക്കുകയും സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിക്കുകയായിരുന്നു. അദ്ദേഹത്തിന് തടവ് ശിക്ഷക്ക് പുറമെ ഒരുലക്ഷം രൂപ പിഴയും വിധിച്ചു. പിഴവുകളില്ലാതെ കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞുവെന്ന് കോടതി നിരീക്ഷിച്ചു.ഐ.പി.സി സെക്ഷന്‍ 323, 353, 147 വകുപ്പുകള്‍ പ്രകാരമാണ് കോടതി സോംനാഥ് ഭാരതിയെ ശിക്ഷിച്ചത്.

OTHER SECTIONS