സോണിയാ ഗാന്ധിക്ക് വീണ്ടും കോവിഡ് പോസിറ്റീവ്

By Shyma Mohan.13 08 2022

imran-azhar

 


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് രണ്ടാം തവണയും കോവിഡ് സ്ഥിരീകരിച്ചു. ഐസൊലേഷനില്‍ കഴിയുകയാണ് കോണ്‍ഗ്രസ് അധ്യക്ഷ.

 

പാര്‍ട്ടി എംപിയും കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ സെക്രട്ടറിയുമായ ജയറാം രമേഷാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ ജൂണിലായിരുന്നു സോണിയക്ക് ആദ്യം കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രിയിലേക്ക് ചികിത്സക്കായി സോണിയയെ മാറ്റിയിരുന്നു.

OTHER SECTIONS