സോണിയയും രാഹുലും വിദേശത്തേക്ക്: തര്‍ക്കത്തിലായ കര്‍ണ്ണാടക മന്ത്രിസഭാ വികസനം വൈകും

By Shyma Mohan.27 May, 2018

imran-azhar


    ന്യൂഡല്‍ഹി: കര്‍ണ്ണാടകയില്‍ കുമാരസ്വാമി മന്ത്രിസഭാ വികസനം യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും വിദേശ പര്യടനത്തെ തുടര്‍ന്ന് വൈകും. ഇന്ന് രാത്രി രാഹുലിനോടൊപ്പം സോണിയ വിദേശ യാത്രക്ക് പോകുന്നതു മൂലമാണ് സുപ്രധാന വകുപ്പുകളില്‍ തീരുമാനമാകാതെ മന്ത്രിസഭാ വികസനം വൈകാനുള്ള സാധ്യതയേറുന്നത്. ധനകാര്യം, ആഭ്യന്തരം, പൊതുമരാമത്ത്, ഊര്‍ജ്ജം, ജലസേചനം, നഗരവികസനം അടക്കമുള്ള സുപ്രധാന വകുപ്പുകളിലാണ് സഖ്യകക്ഷികളായ കോണ്‍ഗ്രസും ജെഡിഎസും ധാരണയിലെത്താതെ തുടരുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ജൂണ്‍ 4, 5 തിയതികളില്‍ ജെഡിഎസ് തയ്യാറാക്കുന്ന വകുപ്പ് പട്ടികയുടെ അടിസ്ഥാനത്തില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സഖ്യകക്ഷിയായ കോണ്‍ഗ്രസുമായുള്ള ചില പ്രശ്‌നങ്ങള്‍ മൂലം വകുപ്പ് പങ്കുവെക്കലും മന്ത്രിസഭാ വികസനവും വൈകുമെന്ന് ഇന്നലെ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമി പറഞ്ഞിരുന്നു. മെയ് 23നാണ് കുമാരസ്വാമിയുടെ നേതൃത്വത്തില്‍ ജെഡിഎസ് - കോണ്‍ഗ്രസ് സഖ്യം കര്‍ണ്ണാടകയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്.OTHER SECTIONS