സുഡാനില്‍ വിമാനം ഇടിച്ചിറങ്ങി: 14 പേര്‍ക്ക് പരിക്ക്

By Shyma Mohan.20 Mar, 2017

imran-azhar


    ജൂബ: ദക്ഷിണ സുഡാനില്‍ യാത്രാ വിമാനം ഇടിച്ചിറങ്ങി 14 പേര്‍ക്ക് പരിക്ക്. വടക്കുപടിഞ്ഞാറന്‍ നഗരമായ വാവുവിലാണ് 45 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നുവീണത്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് പൈലറ്റിന് റണ്‍വേ കാണാനാവാതെ വന്നതും തുടര്‍ന്ന് അപകടത്തിന് വഴിവെച്ചതെന്നുമാണ് ഔദ്യോഗിക വിശദീകരണം. വിമാനത്തിന്റെ വാല്‍ഭാഗം ഒഴികെയുള്ള ഭാഗങ്ങളെല്ലാം അഗ്നിക്കിരയായി. അപകടത്തില്‍ ആരും മരിച്ചതായി റിപ്പോര്‍ട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ റൂയിട്ടേഴ്‌സ് പറയുന്നു. 14 യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കുണ്ട്.

OTHER SECTIONS