മമതാ ബാനര്‍ജിക്കു തിരിച്ചടി: വിശ്വസ്തനായിരുന്ന എംഎല്‍എ ബിജെപിയില്‍

By Neha C N .14 08 2019

imran-azhar

 


കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ വലംകൈയ്യും തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ.യുമായിരുന്ന സോവന്‍ ചാറ്റര്‍ജി ബി.ജെ.പി.യില്‍ ചേര്‍ന്നു. മുന്‍ മന്ത്രിയായിരുന്ന സോവന്‍ കൊല്‍ക്കത്ത മേയറായും സ്ഥാനം വഹിച്ചിട്ടുണ്ട്.

സോവന്റെ കൂടുമാറ്റം തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍തിരിച്ചടിയാകുമെന്ന് ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു. മുകുള്‍ റോയി ബിജെപിയിലേയ്ക്കു ചേക്കേറിയതിനു ശേഷം തൃണമൂലില്‍നിന്ന് ബി.ജെ.പി.യിലെത്തുന്ന പ്രമുഖ നേതാവാണ് സോവന്‍. സോവന്‍ ചാറ്റര്‍ജിയുടെ ഉറ്റ സുഹൃത്തായ ബൈശാഖി ബാനര്‍ജിയും അദ്ദേഹത്തോടൊപ്പം ബി.ജെ.പി.യില്‍ ചേര്‍ന്നു.

ബംഗാളില്‍ മമതാ ബാനര്‍ജിയുടേയും, തൃണമൂല്‍ കോണ്‍ഗ്രസിന്റേയും ഉയര്‍ച്ചയ്ക്കു പിന്നില്‍ പ്രധാനപങ്കുവഹിച്ചവരിലൊരാളാണ് സോവന്‍ ചാറ്റര്‍ജിയെന്ന് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് മുകുള്‍ റോയ് പറഞ്ഞു. രണ്ടുതവണ കൊല്‍ക്കത്ത മേയറായിരുന്ന സോവന്‍, ബെഹാല പൂര്‍വ മണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമാണ്.

സ്വകാര്യജീവിതത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കഴിഞ്ഞ നവംബറിലാണ് കൊല്‍ക്കത്ത മേയര്‍സ്ഥാനവും സംസ്ഥാനമന്ത്രിപദവും സോവന്‍ ചാറ്റര്‍ജിക്ക് നഷ്ടമാകുന്നത്. അദ്ദേഹത്തെ തിരിച്ച് പാര്‍ട്ടിയില്‍ സജീവമാക്കാന്‍ തൃണമൂല്‍ നേതാവ് പാര്‍ഥ ചാറ്റര്‍ജി ശ്രമം നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

OTHER SECTIONS