സ്‌പേസ്എസ്‌ക് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

By online desk .04 08 2020

imran-azhar

 

 

വാഷിംഗ്ടണ്‍: ബഹിരാകാശത്ത് മനുഷ്യരെ കൊണ്ടുപോകുവാനായി അമേരിക്ക വികസിപ്പിച്ച സ്‌പേസ്എസ്‌ക് ദൗത്യം വിജയകരമായി പൂർത്തിയായി. ബഹിരാകാശത്തു നിന്നും രണ്ടു യാത്രികരെ വഹിച്ച് തിരികെയെത്തിയ പേടകം ഡ്രാഗണ്‍ മെക്‌സിക്കോ ഉള്‍ക്കടലില്‍ പറന്നിറങ്ങി. മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ സ്വകാര്യ ബഹിരാകാശ ദൗത്യമെന്ന നേട്ടം ഇതോടെ അമേരിക്കയ്ക്ക് സ്വന്തം.

 

കഴിഞ്ഞ ഞായറാഴ്ച പകൽ 2.24 ഓടെയാണ് പേടകം മെക്‌സിക്കോ ഉള്‍ക്കടലില്‍ പറന്നിറങ്ങിയത്. ബഹിരാകാശ യാത്രികരായ ഡഗ് ഹര്‍ളി, റോബോർട്ട് ബെന്‍കര്‍ എന്നിവരുമായാണ് ഡ്രാഗണ്‍ പേടകം ഫ്ലോറിഡയ്ക്ക് സമീപം പറന്നിറങ്ങിയത്. തുടര്‍ന്ന് ബോട്ടിലെത്തിയ സംഘം പേടകത്തില്‍ വന്ന രണ്ട് സഞ്ചാരികളെയും പുറത്തിറക്കി.

 

45 വര്‍ഷത്തിനു ശേഷമാണ് യു.എസില്‍ നിന്നുള്ള ബഹിരാകാശ യാത്രികർ പേടകത്തില്‍ വന്നിറങ്ങുന്നത്. ഇതിനു മുന്‍പ് ചരിത്രപ്രസിദ്ധമായ അപ്പോളോ മൊഡ്യൂളായിരുന്നു വാട്ടര്‍ ലാന്‍ഡിങ് നടത്തിയത്. സമുദ്രത്തില്‍ പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് ഡ്രാഗണ്‍ പേടകം പറന്നിറങ്ങിയത്. രണ്ട് മാസം മുന്‍പാണ് പേടകം യാത്രികരുംഈയി ബഹിരാകാശത്തേയ്ക്ക് പുറപ്പെട്ടത്. വിജയകരമായി പറന്നിറങ്ങിയ യാത്രികരെ സ്‌പേസ് എക്‌സും നാസയും ചേർന്ന് അഭിനന്ദിച്ചു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഒപ്പം ചേർന്നു.

 

 

 

OTHER SECTIONS