കോവിഡ് രണ്ടാം തരംഗം പ്രതിരോധം ; സ്പെയിനിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

By online desk .26 10 2020

imran-azhar

 

മാഡ്രിഡ്: കോവിഡ് രണ്ടാം വരവ് പ്രതിരോധിക്കാൻ ലക്ഷ്യം വെച്ചുകൊണ്ട് സ്‌പെയിനിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥ മെയ് അവസാനം വരെ നീണ്ടു നിൽക്കുമെന്ന് പ്രധനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി. കോവിഡ് വ്യാപനം നിയന്ത്ര വിധേയമാക്കിയ സ്‌പെയിനിൽ അടുത്തിടെ വീണ്ടും രോഗബാധിതരുടെ എണ്ണം വർധിച്ചു വരികയാണ് കഴിഞ്ഞ ദിവസം 10 ലക്ഷത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ആദ്യ യൂറോപ്പ്യന്‍ രാജ്യമായി സ്‌പെയിന്‍ മാറിയിരുന്നു. ഗുരുതരമായി സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് പെഡ്രോ സാഞ്ചസ് അറിയിച്ചു.

 

 

കോവിഡിന്റെ രണ്ടാം തരംഗം തടഞ്ഞു നിർത്തുന്നതിന്റെ ഭാഗമായാണ് കടുത്ത നിയന്ത്രങ്ങൾ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. മെയ് അവസാനം വരെ നിയന്ത്രണങ്ങൾ തുടരും . ക്യാബിനറ്റ് യോഗത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് പെഡ്രോ സാഞ്ചസ് അടിയന്തരാവസ്ഥ പ്രഖ്യാപനം നടത്തിയത്.കോവിഡ് വ്യാപനം ചെറുക്കൻ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതടക്കമുള്ള നടപടികൾക്ക് അനുമതി തേടി വിവിധ മേഖലകൾ സർക്കാരിനെ സമീപിച്ചിരുന്നു.

 

OTHER SECTIONS