ബജറ്റ് അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കി

By Subha Lekshmi B R.01 Feb, 2017

imran-azhar

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ്  അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കി. അന്തരിച്ച എംപി ഇ.അഹമ്മദിന് ആദരാഞ്ജലികളര്‍പ്പിച്ചതിനുശേഷംബജറ്റ് അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 1954ലും 1974ലും സമാന സാഹചര്യമുണ്ടായെന്നും കേന്ദ്രമന്ത്രിമാര്‍ മരിച്ചപ്പോള്‍ പോലും ബജറ്റ് അവതരണം മാറ്റിയില്ലെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വിശദീകരിച്ചു.

 

നേരത്തേ, ബജറ്റിന് അവതരണാനുമതി തേടി അരുണ്‍ ജയ്റ്റ്ലി രാഷ്ട്രപതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്തിമ തീരുമാനം സ്പീക്കറുടേതാണ്.

OTHER SECTIONS