പശുക്കടത്തും കശാപ്പും തടയുന്നതിന് ഉത്തരാഖണ്ഡില്‍ പ്രത്യേക പോലീസ് സേന

By Shyma Mohan.22 Oct, 2017

imran-azhar


   ഡെറാഡൂണ്‍: പശുസംരക്ഷണത്തിനും കശാപ്പ് തടയുന്നതിനും പ്രത്യേക പോലീസ് സംഘത്തെ നിയമിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഇതുസംബന്ധിച്ച നിര്‍ദ്ദേശം മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് നല്‍കി. സംസ്ഥാനത്തെ കുമോണ്‍, ഗര്‍വാള്‍ എന്നീ മേഖലകളില്‍ 11 പേര്‍ അടങ്ങുന്ന സംഘത്തെ നിയമിച്ചുകഴിഞ്ഞു. പ്രത്യേക പോലീസ് സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നു കോടി രൂപയാണ് റാവത്ത് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. പശുക്കടത്ത്, കശാപ്പ് എന്നിവയെക്കുറിച്ച് അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കലാണ് പ്രത്യേക പോലീസ് സേനയുടെ ചുമതല. കഴിഞ്ഞ ജൂലൈ മാസത്തിലാണ് കശാപ്പ് നിരോധിച്ചുള്ള ബില്‍ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയത്. കശാപ്പ് നടത്തുന്നതായി കണ്ടെത്തിയാല്‍ 5 മുതല്‍ 10 വര്‍ഷം വരെ കഠിന തടവും 5000 മുതല്‍ 10000 രൂപ വരെ പിഴയും ലഭിക്കും.

OTHER SECTIONS